പിണറായി പൊലീസിനെതിരെ കെ.സുധാകരൻ എംപി. കൊടുത്താൽകൊല്ലത്തും കിട്ടിയിരിക്കുമെന്ന് മുന്നറിയിപ്പും.

പിണറായി പൊലീസിനെതിരെ കെ.സുധാകരൻ എംപി.  കൊടുത്താൽകൊല്ലത്തും കിട്ടിയിരിക്കുമെന്ന് മുന്നറിയിപ്പും.
Aug 13, 2024 08:02 AM | By PointViews Editr


തിരുവനന്തപുരം: കണ്ണൂർ മോഡലിൽ വ്യാജ വോട്ടർമാരെയിറക്കിയും സംഘർഷം ഉണ്ടാക്കിയും സഹകരണ സംഘങ്ങളുടെ ഭരണം പിടിച്ചെടുക്കുന്ന പണി തെക്കൻ കേരളത്തിലുമിറക്കുന്ന പിണറായിക്കും പൊലീസിനും മുന്നറിയിപ്പുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. തുമ്പമൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരേയും കായംകുളത്ത് ഉയരപ്പാത നിർമാണം ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് മർദ്ദിച്ചതാണ് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനെ ചൊടിപ്പിച്ചത്. കെ.സുധാകരൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലാണ് പ്രതികരണം നടത്തിയിട്ടുള്ളത്.

വിശദമായി വായിക്കുക :-

"പത്തനംതിട്ട തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി കള്ളവോട്ട് ചെയ്യാനെത്തിയവരെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചിരിക്കുന്നു. ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് അര്‍ധരാത്രിയില്‍ ചവിട്ടിപ്പൊളിച്ച പോലീസ് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.


ജനകീയ സമരങ്ങളെയും തങ്ങളുടെ പാരമ്പര്യമായ കള്ളവോട്ട് രാഷ്ട്രീയത്തെയും എതിർക്കുന്നവരെ പോലീസ് അതിക്രമം കൊണ്ട് നിശബ്ദരാക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പോലീസ് പിണറായി ഭരണത്തിൻ കീഴിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ് പൊതുജങ്ങളോട് പെരുമാറുന്നത്.


കഴിഞ്ഞ ശനിയാഴ്ച്ച നടന്ന തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി വരി നില്‍ക്കുന്ന ദൃശ്യം പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതിനെതിരെ പ്രതിക്ഷേധിച്ചവരെ അടിച്ചോടിക്കുകയും

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്ത് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാനുള്ള സി.പി.എം ഗൂഢാലോചനക്ക് സംരക്ഷണമൊരുക്കുകയുമാണ് പോലീസ് ചെയ്തത്.


ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട തങ്ങൾ ജനാധിപത്യ രീതിയില്‍ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പുകളിൽ വിജയിക്കില്ലെന്ന ബോധ്യമുള്ളതിനാലാണ് ക്രിമിനൽ സംഘങ്ങൾക്ക് പകരം പോലീസിനെ ഉപയോഗിച്ച് സിപിഎം തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.


പോലീസിലെ ഒരുപറ്റം ക്രിമിനില്‍ രാഷ്ട്രീയ സ്വഭാവമുള്ള ഉദ്യോഗസ്ഥരാണ് ഇടതുസര്‍ക്കാരിന് വേണ്ടി ഗുണ്ടാ കൊട്ടേഷന്‍ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിണറായി വിജയനും സിപിഎമ്മിനും അടിമപ്പണിക്ക് ഇറങ്ങുന്ന പോലീസുകാര്‍ക്ക് എക്കാലവും അവരുടെ സംരക്ഷണം ഉണ്ടാകുമെന്ന് കരുതരുത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കും വന്നു കൊട്ടാവുന്ന ചെണ്ടയല്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണ്."

K. Sudhakaran MP against Pinarayi Police. Warning that you will have a year to give.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories